Feb 05, 2025
"ഉപ്പിലിട്ട ഓര്മ്മകൾ ചുരുങ്ങിയ പക്ഷം എന്താണെന്ന് ചോദിച്ചാൽ ,വായനക്കാര്ക്ക് ജിവിതത്തിന്റെ ഉപ്പ് സമൃദ്ധമായി പകർന്ന് നൽകുന്ന കൃതിയെന്ന് നിസ്സംശയം ഞാൻ പറയും ".... കെ . പി രാമനുണ്ണി. വാദിഹുദയിലെ ആദ്യാനുഭവങ്ങൾ, ജലീൽ പടന്ന ഓർത്തെഴുതുകയാണ് “ഉപ്പിലിട്ട ഓർമ്മകൾ"എന്ന പുസ്തകത്തിൽ. മാടായിപ്പാറയിൽ കൊളുത്തിയ വിദ്യാഭ്യാസ നവോത്ഥാന വിപ്ലവത്തിന് വാദിഹുദ എന്ന പേരിട്ട്, കനൽപഥങ്ങളിലൂടെ കാലിടറാതെ നടന്ന സാർത്ഥവാഹകരുടെ ത്യാഗവഴികൾ..... ആദ്യകാല അധ്യാപകർ, ജീവനക്കാർ, സഹകാരികൾ..... ആ നാൾവഴികളിലൂടെ ഒരു തീർത്ഥ യാത്ര ! ഇത് വാദിഹുദയുടെ ചരിത്രത്തിന്റെ ഏടാണ്. ഹൃദ്യമായ വായനാനുഭവം സമ്മാനിക്കുന്ന "ഉപ്പിലിട്ട ഓർമ്മകൾ" പ്രശസ്തകഥാകൃത്ത് കെ .പി രാമനുണ്ണി വാദിഹുദ ചെയർമാൻ വി കെ ഹംസ അബാസിന് നൽകി പ്രകാശനം ചെയ്തു ...