Nov 27, 2024
അസ്സലാമു അലൈക്കും,
ഇന്നത്തെ വാദിഹുദ സന്ദർശനം വളരെ ആഹ്ളാദകരമായി അനുഭവപ്പെട്ടു. നിങ്ങളുടെ സ്നേഹ നിർഭരമായ ക്ഷണം തട്ടിമാറ്റാൻ കഴിയാതെ അൽപം വേവലാതിയോടെയാണ് അവിടെ വന്നതെങ്കിലും ഇന്ന് നിങ്ങളടക്കമുള്ള മാനേജ്മെന്റിനോട് ടീച്ചിങ്ങ് സ്റ്റാഫ് പ്രകടിപ്പിച്ച ഐക്യദാർഢ്യവും ആദരവും സ്നേഹവും കണ്ടപ്പോൾ വലുതായ അനുഭൂതി അനുഭവപ്പെട്ടു. മാനേജ്മെന്റ് ഇന്ന് രാവിലെ നടത്തിയ "സ്വീകരണ" പരിപാടി അവരുടെ ഹൃദയം കവർന്നു എന്നു പറയാം. "അംഗീകാരം" ആരും ആഗ്രഹിക്കുന്ന കാര്യമാണല്ലോ. മാനേജ്മെന്റും അദ്ധ്യാപകരും ഒരു മ്യൂസിക്കൽ സിംഫണി പോലെ പ്രവർത്തിക്കുമ്പോഴാണ് സ്ഥാപനം ഉയരങ്ങളിൽ എത്തുക. ആ ഒരു ലയം അവിടെ കാണാൻ സാധിച്ചതാണ് എന്നെ ആഹ്ളാദഭരിതനാക്കിയത്. അവിടെ വരാനും ഈ സന്തോഷം അനുഭവിക്കാനും അവസരം ഒരുക്കിയതിൽ നിങ്ങളോടുള്ള സ്നേഹവായ്പ്പ് രേഖപ്പെടുത്തട്ടെ. 💞
വാദിഹുദാ സ്ഥാപനങ്ങളൾ കൂടുതൽ ഉയരങ്ങൾ കീഴടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
from
CP HARIS