Nov 27, 2024
അൽഹുദ കെയർ ഹോം
വിദ്യാർത്ഥി - രക്ഷാകർതൃ സംഗമം പ്രതീക്ഷിച്ചതിലുമപ്പുറം വളരെ ഭംഗിയായി പൂർത്തിയായി. അൽ ഹംദുലില്ലാഹ്. രക്ഷിതാക്കളുടെ വർദ്ധിച്ച സാനിധ്യം കൊണ്ടും വിദ്യാർത്ഥികളുടെ
ആവേശകരായ പങ്കാളിത്തം കൊണ്ടും
ട്രസ്റ്റ് സാരഥികളുടെയും
വിവിധ സ്ഥാപന മേധാവികളുടെയും മഹനീയമായ സാനിധ്യം കൊണ്ടും ഉള്ളടക്കത്തിന്റെ
ഗംഭീര്യത്താലും സംഗമം
ക്യാമ്പസിന് നവ്യാനുഭവമായി.
കിട്ടി കൊണ്ടിരിക്കുന്ന ഫീഡ് ബാക്കുകൾ അതാണ് അടയാളപ്പെടുത്തുന്നത്.
ടീം വർക്കിന്റെ മനോഹാരിതക്കാണ് വാദിസലാം ക്യാമ്പസ് സാക്ഷ്യം വഹിച്ചത്. ഈ വിജയത്തിന് പിറകിൽ നിങ്ങളോരോരുത്തരുട യും കഠിനാദ്ധ്വാനങ്ങളുണ്ട്.
എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ച ഓഫീസ് സ്റ്റാഫുകൾ , പഴുതടച്ച് പണിയെടുത്ത കെയർ ടേക്കർമാർ, മാർഗ്ഗ ദർശകരായ ടീം ഇബ്നു ഹൈത്തം , മണ്ണ് മാന്തി കാട് വെട്ടി ക്യാമ്പസ് അണിയിച്ചൊരുക്കിയവർ,, ഓടി നടന്ന് ഒത്താശ ചെയ്ത ഇലക്ട്രീഷ്യൻ , കാര്യസ്ഥർ ക്യാമറ കാഴ്ചയൊരുക്കിയ വർ,മനസ് നിറഞ്ഞ് ഊട്ടിയ കാന്റീൻ സ്റ്റാഫുകൾ, കർമ്മം കൊണ്ട് അലംകൃതമാക്കിയ
ക്ലീനിംഗ് സ്റ്റാഫുകൾ,
സമയാസമയം പ്രിന്റിംഗ് വർക്കുകൾ പൂർത്തീകരിച്ച ഡിസൈനർ, കണ്ണടക്കാതെ കാവലിരുന്ന ഗൈറ്റ്മാൻമാർ,
എല്ലാം സപ്പോർട്ടും ഒരുക്കിയ കോളേജ് സ്റ്റാഫുകൾ , വേദിയും സൗണ്ടും കുറ്റമറ്റതാക്കിയ ടീം റെഡ് ലൈറ്റ്, പ്രാർത്ഥന നേർന്ന് ഇമാം, സർവ്വോപരി ഹൃദയം പകുത്ത് തന്ന വിദ്യാർത്ഥികൾ , ഒഴുകിയെത്തിയ രക്ഷിതാക്കൾ , ഒപ്പത്തിനൊപ്പം നിന്ന സ്ഥാപന മേധാവികൾ, കരുത്തു പകർന്ന ട്രസ്റ്റ് ഭാരവാഹികൾ.... എല്ലാവരോടും മനം നിറഞ്ഞ കടപ്പാടും സന്തോഷവും അറിയിക്കുന്നു.
സർവ്വ ശക്തന് സ്തുതി.
ഹൃദയ പൂർവ്വം....
മാനേജർ
അൽ ഹുദ കെയർ ഹോം
(2023 നവംബർ 4