Nov 27, 2024
അഭിമാനമായി കാരുണ്യ നികേതൻ
കഴിഞ്ഞ മൂന്ന് ദിവസമായി കളമശ്ശേരിയിൽ നടന്ന 24th സംസ്ഥാന സ്പെഷൽ സ്കൂൾ കലോൽ സവത്തിൽ മികച്ച നേട്ടം കരസ്ഥമാക്കി കാരുണ്യ നികേതനിലെ കുട്ടികൾ.
കരിഞ്ഞുണങ്ങുന്ന ബാല്യങ്ങൾ പ്രമേയമാക്കി നിയാസ് $ ടീം അവതരിപ്പിച്ച ചിത്രീകരണം, ഫലസ്തീൻ കുഞ്ഞുങ്ങൾക്ക് നേരെ സയണിസത്തിൻ്റെ ക്രൂരതകൾ അനാവരണം ചെയ്യുന്ന സിറാജ് & ടീമിൻ്റെ മൈം ഷോ, നിപ പോലുള്ള മഹാമാരികളെ പോലും കച്ചവടവൽക്കരിക്കുന്ന ദൃശ്യമാധ്യമങ്ങളുടെ നൈതികതയെ eചാദ്യം ചെയ്യുന്ന റാസിഖിൻ്റെ മോണോ ആക്ട്, തങ്ങളുടെ പരിമിതികളെ അതിജയിച്ച് ലിയാനയും ഷാസിനും അവതരിപ്പിച്ച പദ്യ പാരയാണം ( above 70dB) ,below 70dB, നിയാസിൻ്റെ കാർട്ടൂൺ, ദിൽവിൻ പ്രശാന്തിൻ്റെ പെൻസിൽ ഡ്രോയിംഗ്. ഈ ഇനങ്ങളിൽ A grade ഉം ദേശീയ ഗാന ആലാപന മത്സരം (റിസ$ ടീം ) ജലഛായം (നിയാസ് )എന്നീ ഇനങ്ങളിൽ B grade ഉം നേടി മൊത്തം 41 പോയിൻ്റ് കരസ്ഥമാക്കിയിരിക്കുകയാണ് കാരുണ്യ നികേതനിലെ പ്രതിഭകൾ. പണക്കൊഴുപ്പിൻ്റെ മേളകളായ കലോത്സവ മാമാങ്കത്തിൽ പരിമിതമായ വിഭവങ്ങൾ ഉപയോഗപ്പെടുത്തിയാണ് കാരുണ്യ നികേതനിലെ കുഞ്ഞു പ്രതിഭകൾ ഈ തിളക്കമാർന്ന വിജയം നേടിയത്