Feb 05, 2025
ഡിഗ്രി കോഴ്സിനൊപ്പം പരിശുദ്ധ ഖുർആൻ പൂര്ണമായും മനഃപ്പാഠമാക്കിയ ഒമ്പത് വിദ്യാർത്ഥിനികളെ ആദരിച്ചു. ഇത് കേരളത്തിലെ പ്രഥമ സംവിധാനമാണ് . പഴയങ്ങാടി മുട്ടം വാദിഹുദാ വുമൻസ് അക്കാദമിയിലെ വിദ്യാർത്ഥിനികളെ ആദരിക്കുന്ന സമ്മേളനം
വാദിഹുദാ ഗ്രൂപ്പ് ചെയർമാനും ഗൾഫ് മാധ്യമം ചീഫ് എഡിറ്ററുമായ വികെ ഹംസ അബ്ബാസ് ഉദ്ഘാടനം ചെയ്തു. വാദിഹുദ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എസ്.എൽ.പി. അബ്ദുൽസലാം അധ്യക്ഷത വഹിച്ചു. കണ്ണൂർ കോർപ്പറേഷൻ മേയർ മുസ് ലിഹ് മഠത്തിൽ മുഖ്യ അതിഥിയായിരുന്നു തിരുവനന്തപുരം പാളയം ഇമാം ഡോ. വിപി സുഹൈബ് മൗലവി ഹിഫ്ദ് പൂർത്തീകരണ സദസ്സിന് നേതൃത്വം നൽകി. പ്രമുഖ ഖുർആൻ പണ്ഡിതൻ ബഷീർ മുഹ്യുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. ഗസ്സയിൽ നിന്നുള്ള ഖുർആൻ പണ്ഡിത ഹാഫിദത്ത് നൂറുൽ ഹുദാ ഓൺലൈനിൽ ആശംസകൾ നേർന്നു.
ജമാഅത്തെ ഇസ്ലാമി കേരളയുടെ വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് പിടിപി സാജിദ സമാപന പ്രഭാഷണം നടത്തി. വിങ്സ് കേരള സംസ്ഥാന പ്രസിഡണ്ട് മെഹനാസ് ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്റ് സാജിദ് നദ്വി, വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് നിഷാദ ഇംതിയാസ്, വാദിഹുദാ ഗ്രൂപ്പ് ജനറൽ സെക്രട്ടറി ഫാറൂഖ് ഉസ്മാൻ, എന്നിവർ പ്രസംഗിച്ചു.
ഹാഫിദത്തുകളായ ലിബ സാഹിയ, ഫാത്തിമ സന വിപിപി , റുഹ്മ ഫാത്തിമ, നാഫില കെസി, ഷിംന ഹനാൻ, ലനാ അബ്ദുല്ല, സജാ മൊയ്തു, റെന ഫാത്തിമ,. ഫാത്തിമ സന എന്നിവർക്കാണ് ആദരം ലഭിച്ചത്.
വാദിഹുദാ വുമൻസ് അക്കാദമി പ്രിൻസിപ്പൽ മുഹമ്മദ് മുഹ്സിൻ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ അമീർ റഹ്മാൻ നന്ദിയും പറഞ്ഞു