Mar 10, 2023
പഴയങ്ങാടി വാദിഹുദ ഹയർ സെക്കണ്ടറി സ്കൂൾ ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ സംസ്ഥാന ജനമൈത്രി പോലീസിന്റെയും സ്വാന്തനം ട്രസ്റ്റ് കോഴിക്കോടിന്റെയും സഹകരണത്തോടെ കുട്ടികളിൽ ലഹരിക്കെതിരേ അവബോധം സൃഷ്ടിക്കാൻ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും പ്രതിജ്ഞയും ഡോക്യുമെന്ററി പ്രദർശനവും മാജിക് ഷോയും നടത്തി. പരിപാടി പഴയങ്ങാടി എസ്.ഐ രാമചന്ദ്രൻ ഉത്ഘാടനം ചെയ്തു. സ്വാന്തനം കോർഡിനേറ്റർ ആർ.കെ മോഹൻ ക്ലാസ് നിയന്ത്രിച്ചു .സ്കൂൾ ലീഡർ മുഹമ്മദ് അഫ്സൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.പ്രിൻസിപ്പാൾ പി.കെ സജിത്ത് കുമാർ, സ്വാഗതവും പറഞ്ഞു.