തുർക്കിയ സിറിയ ദുരിതാശ്വാസ ഫണ്ടിലേക്ക് വാദിഹുദ കുടുംബത്തിന്റെ സാമ്പത്തിക സഹായം വാദിഹുദ ചെയർമാൻ വി കെ ഹംസ അബ്ബാസ് ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് പി കെ സാജിദ് നദ് വിക്ക് കൈമാറി. വാദിഹുദ സ്ഥാപനങ്ങളുടെ സാമൂഹിക പ്രതിബദ്ധതയാണ് ഈ പ്രവർത്തനത്തിലൂടെ സമൂഹത്തിൽ മാതൃകയാകുന്നതെന്ന് പി കെ സാജിദ് നദ് വി അഭിപ്രായപ്പെട്ടു. തുർക്കി-സിറിയ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവർക്കുവേണ്ടി വാദിഹുദ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളും ജീവനക്കാരും ചേർന്ന് മൂന്ന് ലക്ഷത്തി അറുപത്തി അയ്യായിരം രൂപ ശേഖരിച്ച് കൈമാറി. വാദിഹുദ ജനറൽ സെക്രട്ടറി ഫാറൂഖ് ഉസ്മാൻ, ട്രഷറർ എ മുഹമ്മദ് കുഞ്ഞി, സെക്രട്ടറി മുസ്തഫ ഇബ്രാഹിം, തഅലീമുൽ ഇസ്ലാം ട്രസ്റ്റ് മെമ്പർ അബ്ദുൽകലാം ആസാദ്, പ്രോഗ്രസ്സീവ് ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൽ സുചിത്ര ആർ, വാദിഹുദ ഐ.ടി.ഐ. പ്രിൻസിപ്പൽ ടി പി ഷാഹുൽ ഹമീദ്, വാദിഹുദ ഹയർസെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ സജിത്ത് കുമാർ പി കെ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു