Feb 05, 2025
വാദിഹുദ മാനേജ്മെന്റ്,Wadihuda Recreation Club(WRC)കൂട്ടായ്മയിൽ വാദിഹുദ സ്റ്റാഫിനും കുടുംബാംഗങ്ങൾക്കും വേണ്ടി സംഘടിപ്പിച്ച ഇഫ്താർ സംഗമം മാധ്യമം ചീഫ് എഡിറ്ററും വാദിഹുദ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാനുമായ ശ്രീ ഹംസ അബ്ബാസ് ഉദ്ഘാടനം ചെയ്തു. JIH മേഖലാ പ്രസിഡന്റ്, ശ്രീ. യു. പി.സിദ്ദിഖ് മാസ്റ്റർ മുഖ്യാതിഥിയായി പങ്കെടുത്ത പരിപാടിയിൽ ശ്രീ. ഫാറൂഖ് ഉസ്മാൻ(ജനറൽ സെക്രട്ടറി , WGI) അധ്യക്ഷത സ്ഥാനം അലങ്കരിച്ചു. ശ്രീ. മുഹമ്മദ് സാജിദ് നദ്വി (കണ്ണൂർ ജില്ല പ്രസിഡന്റ്,JIH) റമദാൻ സന്ദേശം നൽകി. വാദിഹുദ സ്റ്റാഫ് അംഗങ്ങളായ ശ്രീ.ടി. ബാബു, ശ്രീ.ആർ. സി.പവിത്രൻ എന്നിവർ റമദാൻ അനുഭവങ്ങൾ പങ്കു വെച്ചു. ശ്രീ. സൽമാൻ ഫാരിസി (അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, WGI ) സ്വാഗത പ്രഭാഷണവും, ശ്രീമതി. മഹ്ജബീൻ. എ. സി ( ജനറൽ സെക്രട്ടറി, WRC) നന്ദി പ്രകാശനവും നടത്തി