Nov 21, 2024
ഫലസ്തീൻ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു.
കണ്ണൂർ : വാദിഹുദ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ഭാഗമായ വിലയാങ്കോട് ഇബ്നു അൽ ഹൈതം അക്കാദമി ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയിൽ പ്രതിഷേധിച്ചുകൊണ്ട് നടത്തിയ ഫിലിം ഫെസ്റ്റിവൽ സമാപിച്ചു. ഒരാഴ്ച നീണ്ടു നിന്ന ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി പന്ത്രണ്ടോളം പ്രസിദ്ധമായ ഫലസ്തീൻ പ്രമേയമായ സിനിമകൾ ആയിരുന്നു മേളയുടെ ഭാഗമായി പ്രദർശിപ്പിച്ചത്. ഫർഹ, ഒമർ, 3000 nights, ഡിവൈൻ ഇന്റർവെൻഷൻ എന്ന് തുടങ്ങിയ ലോക പ്രസിദ്ധമായ സിനിമകൾ ഫെസ്റ്റിവലിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം നടന്നു. അനുബന്ധമായി നടന്ന എക്സ്പേർട്ട് ടോക്കുകൾ, ഓപ്പൺ ഫോറം, ഫലസ്തീൻ ഐക്യദാർഢ്യ സംഗമം തുടങ്ങിയ വ്യത്യസ്ത പരിപാടികളിലായി ടി പി ഷമീം, ജോളി ചിറയത്ത്, ഷമീർ ബിൻസി, വാഹിദ് ചുള്ളിപ്പാറ, ഡോ. പി കെ സാദിഖ് മമ്പാട്, ഡോ. സൈഫുദ്ധീൻ കുഞ്ഞ്, ആർ യൂസുഫ്, അബ്ദുൽ ഹകീം നദ്വി,മുഹമ്മദ് സാജിദ് നദ്വി , ലദീദ ഫർസാന, മിസ്ഹബ് ഷിബിലി, ഷിയാസ് എച്ച്, തുടങ്ങിയവർ പങ്കെടുത്തു.
മേളയുടെ ഭാഗമായി ഡിഗ്രി പി ജി വിദ്യാർത്ഥികൾക്കായി നടത്തുന്ന ഡറിൻ ജെ സല്ലാം സംവിധാനം നിർവഹിച്ച ഫർഹ എന്ന സിനിമയുടെ റിവ്യൂ മത്സരത്തിന്റെ എൻട്രികൽ 2023 നവംബർ 30 നുള്ളിൽ [email protected] എന്ന മെയിലിലേക്ക് അയക്കണമെന്ന് സംഘടകർ പ്രസ്താവനയിൽ അറിയിച്ചു.