വിറാസ് കോളജ് ഗ്രീൻ &നാച്വറൽ ക്ലബും, എൻ.എസ്.എസും ചേർന്ന് പയ്യന്നൂർ കോളജ് പി.ജി ബോട്ടണി വിഭാഗത്തിൻ്റെയും കുഞ്ഞ്യാങ്ങലം മാങ്ങാ കൂട്ടായ്മയുടെയും സഹകരണത്തോടെ വിറാസ് കോളജ് ക്യാമ്പസിൽ "ഓർമ്മകളുടെ ചെറു മാന്തോപ്പ് " എന്ന പരിപാടി സംഘടിപ്പിച്ചു. നമ്മുടെ കോളജ് ക്യാമ്പസുകളും, സ്കൂൾ അങ്കണങ്ങളും മാന്തോപ്പു കൊണ്ടും മാമ്പഴ രുചി കൊണ്ടും തണുപ്പും സുഖവുമുള്ളതാക്കണം എന്ന്, പരിപാടി ഉദ്ഘാടനം ചെയ്ത പയ്യന്നൂർ കോളജ് ബോട്ടണി വിഭാഗം തലവൻ ഡോ.രതീഷ് നാരായണൻ പറഞ്ഞു. വിറാസ്കോളജ് പ്രിൻസിപ്പൾ ഡോ.അബു ഇഷാക്ക് സ്വാഗതം പറഞ്ഞചടങ്ങ് വിറാസ് ഡയറക്ടർ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു.ആയുർവേദ കേശവതീരം ഡയറക്ടർ വേദരാമ വിഷ്ണു നമ്പൂതിരി, കുഞ്ഞിമംഗലം മാങ്ങാ കൂട്ടായ്മ പ്രവർത്തകരായ സുരേഷ് എൻ വി, എം വി പി മുഹമ്മദ് കുഞ്ഞി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. വിറാസ് അഡ്മിനിസ്ട്രേഷൻ ഓഫീസർ സൻമാൻ നന്ദി പ്രകാശിപ്പിച്ചു.